ബം​ഗ്ലാ​ദേ​ശി ന​ടി അ​ഞ്ജു ഘോ​ഷ് ബി​ജെ​പി​യി​ൽ ചേര്‍ന്നു.

കൊൽ​ക്ക​ത്ത: പ്ര​മു​ഖ ബം​ഗ്ലാ​ദേ​ശി ന​ടി അ​ഞ്ജു ഘോ​ഷ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷ് ബി​ജെ​പി അം​ഗ​ത്വം അ​ഞ്ജു​വി​ന് ന​ൽ​കി. ച​ട​ങ്ങി​ൽ ബി​ജെ​പി പ​താ​ക അ​ഞ്ജു ഘോ​ഷി​ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ കൈ​മാ​റി.

ബം​ഗ്ലാ​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​വാ​രി​പ്പ​ട​മാ​യ ബെ​ദ​ർ മെ​യെ ജോ​സ്ന​യി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​ഞ്ജു ഘോ​ഷാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ അ​ഞ്ജു ഇ​പ്പോ​ൾ സി​നി​മ അ​ഭി​ന​യം ഉ​പേ​ക്ഷി​ച്ച് വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ബം​ഗ്ലാ​ദേ​ശി ന​ട​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ച​ര​ണം ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

error: Content is protected !!