ഈ വര്‍ഷവും ആരോഗ്യ രംഗത്ത് ഒന്നാമത് കേരളം തന്നെ. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്.

കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യരംഗം. നീതി ആയോഗിന്‍റെ ഹെൽത്ത് ഇൻഡക്സ് റാങ്കിങിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 2015-16 മുതൽ 2017-18 വരെയുള്ള കാലഘട്ടത്തിലെ പ്രകടനം വിലയിരുത്തിയാണ് നീതി ആയോഗ് പുതിയ ഹെൽത്ത് ഇൻഡക്സ് പുറത്തിറക്കിയതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 23 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെൽത്ത് ഇൻഡക്സ് തയ്യാറാക്കിയിരിക്കുന്നത്.

ആരോഗ്യമേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ.

2018 ഫെബ്രുവരിയിലാണ് നീതി ആയോഗ് ആദ്യമായി ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽനിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് ഹെൽത്ത് ഇൻഡക്സ് തയ്യാറാക്കുന്നത്. ലോകബാങ്കിന്‍റെ സാങ്കേതിക സഹായവും ഇതിന് ലഭിക്കുന്നുണ്ട്.

error: Content is protected !!