നിപ ഭീതിയൊഴിയുന്നു : എല്ലാ രക്തപരിശോധനാ ഫലവും വന്നു

സംസ്ഥാനത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലുള്ള ആറ് പേര്‍ക്കും നിപയില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഇവരുടെ സാമ്പിളുകളുടെ പരിശോധനഫലം ഇന്ന് രാവിലെ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

ഇന്നലെ അഡ്മിറ്റ് ചെയ്ത ഒരാളുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കുമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരുള്‍പ്പടെ ആറ് പേരാണ് ഐസോലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലുണ്ടായിരുന്നത്.

നിപ സംശയിക്കുന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് നിരീക്ഷണത്തിലാണ്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് ഒരാളും തൃശൂരില്‍ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്. നിലവില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

error: Content is protected !!