സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം ഏറ്റവും ഉയര്‍ന്ന നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ. പവന് 24,400 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,050 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സ്വര്‍ണവിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. 24,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയില്‍ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.86 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,860 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!