വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ശൈലജ ടീച്ചര്‍

നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വൈറോളജി ലാബ് ആരംഭിക്കണമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ സ്മാര്‍ട് അങ്കണ്‍വാടികള്‍ക്കാവശ്യമായ മോഡല്‍ പ്രെപെര്‍ ചെയ്തു. അംഗന്‍ വാടികള്‍ ആധുനിക വത്കരിക്കുക, ഗ്രാന്റുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് ആവശ്യപ്പെട്ടു.

വൈറസ് സിനിമ കണ്ടിട്ടില്ല, കാണണം എന്നുണ്ട്. അടുത്തൊന്നും കാണാന്‍ സമയം ഉണ്ടാകില്ല. ആള്‍ക്കാരെ ബോധവല്‍ക്കാരിക്കാന്‍ ഉള്ള ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്ന് കരുതുന്നു. ആഷിക് അബു തന്നെ കണ്ടിരുന്നു, വരും തലമുറകളെ ബോധവല്‍ക്കരിക്കാനുള്ള കാര്യങ്ങള്‍ സിനിമയില്‍ വേണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. എങ്കിലും സിനിമയുടെതായ ചില കാര്യങ്ങള്‍ ഉണ്ടാകാം.

കോഴിക്കോട് നിപ തടയാന്‍ അന്ന് സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

error: Content is protected !!