കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം കടപുഴകി വീണു : ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം കടപുഴകി വീണു .ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു . ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം . കണ്ണൂരിൽ നിന്നും മേലേചൊവ്വ ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 E 1120 എന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത് .മൗവഞ്ചേരി സ്വദേശി കെ പ്രസൂണിൻറെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ .പ്രസൂൺ , യാത്രക്കാരായ മുണ്ടയാട് സ്വദേശി സന്ദീപ് ,മൗഞ്ചേരി സ്വദേശി സാജു എന്നിവർക്ക് നിസ്സാര പരിക്കേറ്റു .ഓട്ടോ ഭാഗികമായി തകർന്നു .

ടി കെ ബസ്‌സ്റ്റോപ്പിന് സമീപത്തെ പറമ്പിലെ ഉണങ്ങി നിൽക്കുകയായിരുന്ന മരമാണ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്കുമുകളിൽ വീണത്.പോലീസും, ഫയർ ഫോഴ്‌സും എത്തി മരം മുറിച്ചുനീക്കി .ഉണങ്ങിനിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്ന് സ്ഥലത്തെ വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

error: Content is protected !!