ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം

ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം തീരുമാനം. വിഷയത്തില്‍ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. വിഷയത്തിൽ പോലീസും ,കോടതിയും കേസ് എടുത്തിട്ടുണ്ട് . ഈ സാഹചര്യത്തിൽ എന്തെങ്കിലും നടപടി എടുത്താൽ അത് തെറ്റായ സന്ദേശം നൽകുമെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി .വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. ‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതുയോഗം വിളിച്ചിട്ടുണ്ട്.

അതേസമയം വീഴ്ച വരുത്തിയവർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൌണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാകരുത്. ഇതിനായി നിയമനിര്‍മാണം നടത്തണം. നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

 

error: Content is protected !!