ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക്

മികച്ച സാമൂഹ്യ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുള അർഹനായി.10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ജൂൺ 23 ന് കുടശനാട് (ആലപ്പുഴ) വെച്ചു നടക്കുന്ന സംസ്ഥാന നീതി മേളയിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണപിള്ള , മുരളി കുടശനാട് ,അഡ്വ.സുനിൽ എം കാരാളി ,രാജേഷ് മഹേശ്വർ, മോനി വർഗ്ഗീസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഗിന്നസ് ആന്റ് യൂണിവേഴ്സൽ റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ , ജനകീയ ജാഗ്രത സമിതി ചെയർമാൻ, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ, ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു .

കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ.ജോൺസൺ വി.ഇടിക്കുള
ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്.

കൂടാതെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം,അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം എന്നിവയ്ക്കും അർഹനായിട്ടുണ്ട്.

error: Content is protected !!