സോഷ്യൽ മീഡിയയിൽ ബോംബായി “ബോംബ്” കുഞ്ഞു സിനിമ : ആകാംഷ നിറഞ്ഞ പത്ത്‌ മിനുട്ട്

കണ്ണൂർ : ബോംബ് രാഷ്ട്രീയം ആസ്പദമാക്കി കണ്ണൂരിൽ നിന്നും പുറത്തിറങ്ങിയ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു.അബുദാബിയിൽ നഴ്സുമാരായ കണ്ണുരിലെ ഡയസ് തോമസ് രാഹുൽ കെ.പി എന്ന സിനിമാ തല്പരരായ ചെറുപ്പക്കാരാണ് 10 മിനുട്ട് ദൈർഘ്യമുള്ള കുഞ്ഞു ചിത്രത്തിനുപിന്നിൽ .ചെറിയ സമയത്തിനുള്ളിൽ , ,പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തി ഗൗരവമുള്ള കഥ പറയുകയാണ് ഇവർ .ബോംബ് രാഷ്ട്രീയത്തിന് അറിയാതെ ഇരകളാക്കപ്പെടുന്നവരുടെ നേർസാക്ഷ്യമാണ് ചിത്രം. എതിർ കക്ഷികൾക്ക് നേരെ പ്രയോഗിക്കാൻ കൊണ്ടുവന്ന ബോംബുകളിലൊന്ന് നക്ഷ്ടപെടുന്നതും ,തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഗ്രാമീണ ജീവിതത്തിൽ ഇത്തരം ക്രിമിനലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത് . യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .

അബുദാബിയിലെ ഓയിൽ റിഗ്ഗിൽ ജോലി ചെയ്യവെ നടത്തിയ ചർച്ചകൾക്കിടയിലാണ് ഈ സിനിമക്ക് ആധാരമായ കഥാതന്തു രൂപമായത് തുടർന്ന് അവധിയിൽ നാട്ടിലെത്തി സുഹുത്തുക്കളുമായി ചർച്ച ചെയ്ത് പദ്ധതി പൂർണ്ണതയിൽ എത്തിക്കുകയായിരുന്നു. ആശയം റോജിത്ത് കോഴൂരിന്റയും തിരക്കഥയും സംവിധാനവും ഡയസും നിർവ്വഹിച്ചു. രാഹുൽ കെ.പി, ഷാജി എൻ ,നിജിൽ കെ.പി അഖിലേഷ് കെ.ടി
സുജിത്ത് കെ.ടി ഗിരീഷ് കുമാർ സിനോമ്പ് ബാബു എന്നിവർ അഭിനയിച്ചു.

കണ്ണൂരിലെ കാപ്പി മലയിലും ആലക്കോട്ടും വച്ച് ആണ് ചിത്രീകരിച്ച സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തത് നിജിൻ ലൈറ്റ് റൂം ആണ്. സംഗീത പശ്ചാത്തലം സിനിമാ സംഗീത സംവിധായകനായ റിത്വിക് എസ് ചന്ദ് നിർവ്വഹിച്ചു.കുട്ടൻ സൗപർണ്ണിക എഡിറ്റിങ്ങ് നിർവഹിച്ച ചിത്രത്തിൻറെ ഡബ്ബിങ്ങ് കണ്ണൂർ പള്ളിക്കുന്നിലെ സൗപർണ്ണിക ഡിജിറ്റൽ റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ വച്ചാണ് ചെയ്തത് .

error: Content is protected !!