ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നൽകി.ആന്തൂർ നഗരസഭ ചെയർപെഴ്സൺ പി.കെ ശ്യാമള, നഗരസഭ സിക്രട്ടറി ഗിരീഷ്, മുനിസിപ്പൽ എഞ്ചിനിയർ കലേഷ് എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ക്രിമിനൽ കേസെടുക്കണ മെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.ഇന്ന് വൈകിയിട്ട് നാല് മണിയോടെ സാജന്റെ സഹോദരൻ പരാതികണ്ണൂർ കലക്ടർക്കും, എസ്.പി.ക്കും കൈമാറി.മുഖ്യമന്ത്രിക്ക് പരാതി തപാലിൽ അയച്ചു .

ആന്തൂർ ബക്കളത്ത് തന്റെ ഭർത്താവ് പാർട്ണർ ആയി 18 കോടി രൂപ ചിലവിട്ട് പാർത്ഥസ് എന്ന പേരിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതെ മൂവരും ബുദ്ധിമുട്ടിക്കുകയും ഔദ്യോകിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തു.ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കംപ്ലീഷൻ പ്ലാൻ തരില്ലെന്ന് ചെയർപെഴ്സണും സിക്രട്ടറിയും സാജനോട് പറഞ്ഞതായി പരാതിയിൽ പറയുന്നു.

ഇവരുടെ നിസ്സഹകരണം പീഡനവും മൂലം തന്റെ സമ്പാദ്യവും അധ്വാനവും നഷടപെടുമെന്ന ഭയവും മാനസിക സംഘർഷവും കാരണം സാജൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികൾ ഇവർ മൂന്ന് പേരുമാണെന്നുംപരാതിയിൽ പറയുന്നു. അൽപസമയം മുമ്പ് വളപട്ടണം എസ്.ഐ ബീനയുടെ മൊഴി രേഖപ്പെടുത്തി.

error: Content is protected !!