ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

മുംബൈ: ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ പൊലിസ് അറസ്റ്റിന് ഒരുങ്ങിയ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മുംബൈയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അല്‍പസമയത്തിനകം ബിനോയുടെ ഹര്‍ജി കോടതി പരിഗണിക്കും. ഹരജിയെ എതിര്‍ക്കും എന്ന നിലപാടിലാണ് മുംബൈ പൊലിസ്.

ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിട്ടോബ മസൂര്‍ക്കര്‍ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

error: Content is protected !!