രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ നീക്കം; പിരിച്ചുവിടൽ അഴിമതി തുറന്നുകാട്ടിയതിനുള്ള സമ്മാനമെന്ന് രാജു നാരായണ സ്വാമി

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വ്വീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകിയെന്നാണ് സൂചന.

സര്‍വ്വീസിൽ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, കൃത്യമായ ഹാജര്‍ ഇല്ലായിരുന്നു, കേന്ദ്ര സര്‍വ്വീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്.

അതേ സമയം സര്‍വ്വീസിൽ നിന്ന് പിരിച്ചിവിടാനുള്ള നീക്കത്തിൽ പ്രതികരണവുമായി രാജു നാരായണ സ്വാമിഐഎഎസ് രംഗത്തെത്തി. അഴിമതിക്കെതിരെ നടത്തിയ നടപടികള്‍ക്ക് ലഭിച്ച സമ്മാനമാണിത്. തനിക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ വിഷയം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!