പാര്‍ലമെന്റില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ശബരിമല ബില്‍ അവതരിപ്പിച്ചു.

ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിൽ ചർച്ച വേണോ എന്ന കാര്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചത്. ഏകകണ്‌ഠേയമായാണ് ബില്ല് അവതരിപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശന വിഷയം കൂടാതെ മറ്റ് മൂന്ന് ബില്ലുകൾ കൂടി പ്രേമചന്ദ്രൻ അവതരിപ്പിച്ചു. തൊഴിൽ ഉറപ്പ്, ഇഎസ്‌ഐ എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് രണ്ട് ബില്ലുകൾ.

അതേസമയം, ബില്ലിനെ ചേംബറിലുണ്ടായിരുന്ന മീനാക്ഷി ലേഖി എതിർത്തു. മാധ്യമങ്ങളിൽ തലക്കെട്ടുണ്ടാക്കാനല്ലാതെ മറ്റൊന്നിനും ബില്ലുകൊണ്ടാകില്ലെന്നാണ് മീനാക്ഷി ലേഖി പറഞ്ഞു. ബില്ലിനെ ബിജെപിയും എതിർത്തു. ബില്ലിന് പരിമിതികളുണ്ടെന്നും ശബരിമല വിഷയത്തിൽ നിയമനിർമ്മാണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബില്ലിൻമേൽ ചർച്ച വേണോ എന്ന കാര്യം വരും ദിവസം നടുക്കെടുത്ത് തീരുമാനിക്കും.

error: Content is protected !!