ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുടേയും സൂചനാ സമരം

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും ഇന്ന് സൂചനാ സമരം നടത്തും. സ്‌റ്റൈപെൻഡ് വർധനവ് ആവശ്യപ്പെട്ടാണ് സമരം.

അത്യാഹിത, തീവ്ര പരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബർ റൂമിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് സമരസമിതി തീരുമാനം. മൂവായിരത്തോളം വരുന്ന ഡോക്ടർമാർ ഓപി, വാർഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സമരസമിതി അറിയിച്ചു.

എന്നാൽ സമരം ബാധിക്കാതിരിക്കാനായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

error: Content is protected !!