സി.ഐ നവാസിന്റെ തിരോധാനത്തിന് പിന്നില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന് കുടുംബം

സി.ഐ നവാസിന്റെ തിരോധാനത്തിന് പിന്നില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം. എ.സി.പിക്കെതിരെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. എ.സി.പി വയർലെസിലൂടെ വ്യക്തിഹത്യ നടത്തുകയും മോശമായി സംസാരിച്ചെന്നും പാരാതിയില്‍ പറയുന്നു. കുടുംബത്തെ പിന്തുണച്ച് നവാസിന്റെ സഹപ്രവർത്തകനും രംഗത്തെത്തി.എ.സി.പി വയർലെസിലൂടെ നവാസിനെ അപമാനിക്കുന്നത് താൻ കേട്ടു. എ.സി.പിയുടെ ഭാഗത്ത് നിന്നുണ്ടായത് പൊലീസ് സേനയുടെ അന്തസിന് നിരക്കാത്ത സംഭാഷണമെന്നും സഹപ്രവര്‍ത്തകന്‍ വ്യക്തമാക്കി.

error: Content is protected !!