തളാപ്പ് ചിന്മയ മിഷൻ കോളേജിൽ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും

കണ്ണൂർ: തളാപ്പ് ചിന്മയ മിഷൻ കോളേജിൽ വിദ്യാർഥികളും അധ്യാപികമാരും നടത്തിവരുന്ന സമരം തുടരും. അധ്യാപികമാരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർഥികളും അറിയിച്ചു. മാനേജ്മെന്റിന്റെ പ്രതികാരനടപടികൾക്കെതിരെയാണ് സമരം. ഇന്ന്‌ മുതൽ അധ്യാപികമാരും സമരത്തിന് ഇറങ്ങിയിരുന്നു.

സമരം കാരണം കോളേജ് അടച്ചിരുന്നുവെങ്കിലും ഇന്നും വിദ്യാർത്ഥിനികൾ കോളേജിലെത്തി മുദ്രവാക്യം വിളികളുമായി നിലകൊണ്ടു. ഇന്ന്‌ അധ്യാപക- രക്ഷാകർതൃ യോഗം വിളിച്ചിരുന്നു. അതിൽ മാനേജ്മെന്റ് നടത്തുന്ന പീഢനങ്ങൾ ഒന്നൊന്നായി അധ്യാപികമാർ വിവരിക്കുന്നതിനിടെ മൈക്ക് ബലമായി പിടിച്ചു വാങ്ങിയത് പ്രശ്നങ്ങളുണ്ടാക്കി. സമരം തീർന്നെന്ന വ്യാജ പ്രചരണവും ഇതിനിടെ ചിലർ നടത്തി. എന്നാൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് വിദ്യാർത്ഥികളും അധ്യാപികമാരും അറിയിച്ചു.

error: Content is protected !!