പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പുതിയതായി പണികഴിപ്പിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കണ്ണൂർ ജില്ലാ പോലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം   റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ  ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!