ദളിത് വനിത ആഭ്യന്തരമന്ത്രി; ആന്ധ്രയില്‍ ചരിത്രം കുറിച്ച് ജഗന്‍

അമരാവതി: ആന്ധ്രപ്രദേശില്‍ വന്‍ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഓരോ ദിനവും ഞെട്ടിക്കുകയാണ്. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിത സംസ്ഥാന ആഭ്യന്തരമന്ത്രിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ മേകതൊടി സുചരിതയാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.

ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയില്‍പ്പെട്ട സുചരിത സംവരണ മണ്ഡലത്തില്‍നിന്നാണ് മേകതൊടി തെരഞ്ഞെടുക്കപ്പെട്ടത്. അമരാവതിയിലെ സെക്രട്ടറിയേറ്റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സുചരിത ഉള്‍പ്പെടെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

പിതാവ് വൈഎസ്ആര്‍ റെഡ്ഡിയുടെ മാതൃക പിന്തുടര്‍ന്നാണ് ജഗമോഹന്‍ വനിതയെ ആഭ്യന്തരമന്ത്രിയായി നിയമിക്കുന്നത്. വൈഎസ്ആര്‍ പി സബിത ഇന്ദ്ര റെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു. സബിത ഇപ്പോള്‍ ടിആര്‍എസ് എംഎല്‍എയാണ്.

error: Content is protected !!