ഡ​ൽ​ഹി​ സ്കൂ​ളി​ൽ തീ​പി​ടി​ത്തം; ര​ണ്ടു കു​ട്ടി​ക​ളും ​അധ്യാപികയും മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പി​ക​യും ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദ്‌ ദു​ബു​വാ കോ​ള​നി​യി​ലു​ള്ള സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. വേനൽ അവധിയായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലായിരുന്നു.
യൂ​ണി​ഫോം തു​ണി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. പി​ന്നീ​ട് ഇ​ത് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്താ​ന്‍ വൈ​കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.

error: Content is protected !!