രാഹുലിൻ്റെ വയനാട് പര്യടനം; മൂന്നാം ദിവസവും റോഡ് ഷോ

വയനാട്: വയനാട് മണ്ഡലത്തിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് ചെലവഴിക്കുന്നത്.

രാവിലെ 10 മണിയോടെ രാഹുൽ ഈങ്ങാപ്പുഴയിൽ റോഡ് ഷോ നടത്തും. മുക്കത്തും റോഡ് ഷോ നടത്തിയശേഷം രണ്ട് മണിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.

വയനാട്ടിൽ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്ന് രാഹുൽ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസുകാരനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരന്മാര്‍ക്കും, ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവര്‍ക്കും എൻ്റെ ഓഫീസിൻ്റെ വാതിൽ തുറന്നുകിടക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

error: Content is protected !!