മോദി ശ്രീലങ്കയിലേക്ക്; ഭീകരാക്രമണം നടന്ന പള്ളി സന്ദര്‍ശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്ക സന്ദർശിക്കും. ഏകദേശം 250 ആളുകള്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പരകള്‍ക്കുശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ രാജ്യാന്തര നേതാവാണ് നരേന്ദ്ര മോദി. പ്രസിഡൻ്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടിഎൻഎ നേതാവ് ആര്‍ സംബന്ധൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ശ്രീലങ്കയിലെ ഭീകരാക്രമണം നടന്ന പള്ളി മോദി സന്ദര്‍ശിക്കും. ശക്തമായ സുരക്ഷയും ഗതാഗത നിയന്ത്രണവും ഇന്ന് ശ്രീലങ്കയിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയെ ഞെട്ടിച്ച ദുരന്തത്തെ അതീജീവിക്കാനുള്ള എല്ലാ പിന്തുണയും അറിയിക്കാനാണ് മോദി എത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2015, 2017 എന്നീ വര്‍ഷങ്ങളിലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.

ഇന്നലെ മോദി മാലീദ്വീപിൽ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. മാലി പാര്‍ലമെൻ്റിനെ അഭിസംബോധന ചെയ്യവേ പാകിസ്ഥാനെ പരോക്ഷമായി മോദി വിമര്‍ശിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണം. ഇതിനെതിരെ ലോകനേതാക്കള്‍ ഒരുമിക്കണം എന്നും മോദി അഭിപ്രായപ്പെട്ടു. വിദേശികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ മാലിദ്വീപ് മോദിക്ക് സമ്മാനിച്ചു.

error: Content is protected !!