തൃണമൂല്‍ – ബി ജെ പി സംഘര്‍ഷം: ബംഗാളില്‍ മൂന്ന് മരണം

കൊൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നും ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ന​യി​ജാ​തി​ലാ​യി​രു​ന്നു സം​ഭ​വം. പൊ​തു​സ്ഥ​ല​ത്ത് കെ​ട്ടി​യി​രു​ന്ന പാ​ർ​ട്ടി പ​താ​ക അ​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നാ​യ ഖ​യും മു​ല്ല (26), ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ദീ​പ് മ​ണ്ഡ​ൽ, സു​കാ​ന്ത മ​ണ്ഡ​ൽ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​യൂ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളു​ടെ ഇ​ട​തു​ക​ണ്ണി​ൽ വെ​ടി​യേ​റ്റി​രു​ന്നു. ത​പ​ൻ മ​ണ്ഡ​ൽ എ​ന്ന പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ട​താ​യി ബി​ജെ​പി പ്ര​ദേ​ശി​ക നേ​തൃ​ത്വം പ​റ​യു​ന്നു. അ​ഞ്ച് പേ​രെ കാ​ണാ​നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ട്ടു.

error: Content is protected !!