പ്രോഗ്രാം മാനേജര്‍, എം ആന്റ് ഇ ഓഫീസര്‍, കൗണ്‍സലര്‍/നഴ്‌സ്, ഒ ആര്‍ ഡബ്ല്യു എസ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം

ജില്ലാ പഞ്ചായത്തും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ ഡെസ്റ്റിനേഷന്‍ മൈഗ്രന്റ് ടാര്‍ജറ്റഡ് ഇന്റര്‍വെന്‍ഷന്‍ പദ്ധതിയിലേക്ക് പ്രോഗ്രാം മാനേജര്‍, എം ആന്റ് ഇ ഓഫീസര്‍, കൗണ്‍സലര്‍/നഴ്‌സ്, ഒ ആര്‍ ഡബ്ല്യു എസ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് വൈകിട്ട് നാല് മണി. ഫോണ്‍: 0497 2700205.

error: Content is protected !!