വനിത ശിശു വികസന വകുപ്പിന് കീഴില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവുണ്ട്. എസ് എസ് എല്‍ സി പാസായ 30 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ജോലി പരിചയമുള്ളവര്‍ക്കും തലശ്ശേരി നഗരസഭ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് മുമ്പ് സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ്, എരഞ്ഞോളിപ്പാലം, ചിറക്കര പി ഒ, തലശ്ശേരി-4 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0490 2321605.

error: Content is protected !!