വ്യോമസേന വിമാനം തകര്‍ന്നു മരിച്ച അഞ്ചരക്കണ്ടി സ്വദേശി ഷെരിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

കണ്ണൂര്‍: അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേനാ വിമാനം അപകടത്തില്‍പെട്ട് മരിച്ച കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പറല്‍ എന്‍ കെ ഷെരിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഷെരിന്‍ പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഇക്കഴിഞ്ഞ മൂന്നിനാണ് ഷെറിനും രണ്ടു മലയാളികളുമുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേന ചരക്ക് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് മരിച്ചത്. വിമാനം കാണാതായി എട്ടുദിവസത്തിനു ശേഷമാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്ക് സമീപം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

error: Content is protected !!