നിപ: വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടു

കൊ​ച്ചി: നി​പ വൈ​റ​സ്​ ബാ​ധ​യെ​ത്തു​ട​ർ​ന്ന്​ ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടു. 11 പേ​രി​ല്‍ നാ​ലു​പേ​രെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​തു. ബാ​ക്കിയുള്ളവരു​ടെ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ത​വും തൊ​ണ്ട​യി​ലെ സ്ര​വ​വും ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​ൽ ശ​നി​യാ​ഴ്​​ച വീ​ണ്ടും പ​രി​ശോ​ധ​ിച്ചു. ര​ണ്ടി​ലും വൈ​റ​സ്​ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, മൂ​ത്ര​ത്തി​ൽ വൈ​റ​സുണ്ട്​. ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ക്കാ​ൻ പു​ണെ വൈ​റോ​ള​ജി ലാ​ബി​ലെ ഫ​ലം​കൂ​ടി വ​ര​ണം.

നി​ല​വി​ൽ ആ​കെ 327 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 52 പേ​ർ ഹൈ ​റി​സ്​​ക്​ വി​ഭാ​ഗ​ത്തി​ലാ​ണ്. നി​പ ക​ണ്‍ട്രോ​ള്‍ റൂ​മി​ലെ ഹെ​ല്‍പ് ലൈ​നി​ലേ​ക്ക് ശ​നി​യാ​ഴ്​​ച 39 ഫോ​ണ്‍ കോ​ള്‍ വ​ന്നു. ഇ​തു​വ​രെ ആ​കെ 557 കോ​ളാ​ണ്​ ല​ഭി​ച്ച​ത്. രോ​ഗി​യു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന 325 പേ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്​​ വി​ശ​ക​ല​നം ചെ​യ്​​തു.

ഡോ. ​റീ​മ സ​ഹാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ​സംഘം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ലാ​ബ്, പി.​സി.​ആ​ര്‍, അ​ണു​വി​മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മേ​ല്‍നോ​ട്ടം തു​ട​രു​ക​യാ​ണ്. എ.​ഐ.​എം.​എ​സ്, നിം​ഹാ​ന്‍സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ഘം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പു​തി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലെ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു

എ​ന്‍.​ഐ.​വി​യി​ല്‍ നി​ന്നു​ള്ള സോ​ണോ​സി​സ് വി​ദ​ഗ്​​ധ​ര്‍ ഡോ. ​അ​നു​കു​മാ​ര്‍, ഡോ. ​സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ലും ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ട​ക്കേ​ക്ക​ര​യി​ലും വ​വ്വാ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന സം​വി​ധാ​നം ത​യാ​റാ​ക്കു​ന്നു​ണ്ട്.

error: Content is protected !!