തളിപ്പറമ്പ ചിറവക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

തളിപ്പറമ്പ: ദേശീയ പാതയിൽ ചിറവക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ഗവ.എഞ്ചിനിയറിങ്ങ് കോളെജ് രണ്ടാം വർഷ ഇലക്ട്രോണിക് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയും മലപ്പുറം ചെട്ടിപീടിക സ്വദേശിയുമായ കെ.കെ.അഷിൽ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

error: Content is protected !!