ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്ന് കേന്ദ്ര നേതൃത്വം.

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയമല്ലെന്ന് കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നുമാണ് നേതാക്കളുടെ പ്രതികരണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. കേസില്‍ സിപിഎം ഇടപെടില്ല. ആരോപണ വിധേയര്‍ തുടര്‍ നടപടികള്‍ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു. മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.

error: Content is protected !!