എമ്പുരാൻ, ലൂസിഫർ രണ്ടാം ഭാഗം; സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും

ആരാധകർ കാത്തിരുന്ന പ്രഖ്യാപനം. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ . ‘അടുത്തവർഷം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. റിലീസിനെപറ്റി ഇപ്പോൾ പറയാനാകില്ല. താരങ്ങളെപറ്റിയും ധാരണയില്ല. എന്നാൽ ഷൂട്ട് ചെയ്യേണ്ട ലൊക്കേഷൻസ് തീരുമാനിച്ചു കഴിഞ്ഞു.’–പൃഥ്വി പറഞ്ഞു.

ലൂസിഫര്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പായി പാര്‍ട്ട് വണ്ണിന്റെ അണിയറ ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു . ക്ലൈമാക്‌സ് രംഗത്തിലെ റഫ്താറാ എന്ന ഗാനത്തിന്റെ ചിത്രീകരണ ഭാഗങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കടവുളൈ പോലെ എന്ന ഗാനത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.

 

error: Content is protected !!