കണ്ണൂരില്‍ നിന്ന് കുടകിലേക്ക് പോകുന്ന വാഹനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍

കാലവര്‍ഷത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് കുടകിലേക്ക് പോകുന്ന വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കണ്ണൂരിനെയും വീരാജ്‌പേട്ടയെയും ബന്ധിപ്പിക്കുന്ന പെരുമ്പാടി-മാക്കൂട്ടം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ സുരക്ഷിതത്വം ഉറപ്പാക്കി യാത്ര നടത്തണമെന്ന് അറിയിപ്പില്‍ പറഞ്ഞു. റോഡിന് ഇരുവശവും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ നടത്താനും ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മറ്റു മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്ന് കാണിച്ച് കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

error: Content is protected !!