ദുബായ് വാഹനാപകടത്തില്‍ മരിച്ച പിതാവിനും മകനും തലശ്ശേരി ചേറ്റംകുന്നില്‍ കണ്ണീരോടെ വിട.

കണ്ണൂര്‍: ദുബായ് വാഹനാപകടത്തില്‍ മരിച്ച പിതാവിനും മകനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. തലശ്ശേരി ചേറ്റംകുന്നിലെ റസീന മന്‍സിലില്‍ ചോണോക്കടവത്ത് ഉമ്മര്‍ (65],മകന്‍ നബില്‍ ഉമ്മര്‍ (25) എന്നിവരുടെ മയ്യത്തുകള്‍ വിതുമ്പുന്ന ബന്ധുക്കളുടെയും കണ്ണിരടങ്ങാത്ത ഉറ്റവരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ജോസ്ഗിരി ആശുപത്രിക്കടുത്ത മുകത്യാര്‍ പള്ളിയില്‍ ഖബറടക്കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ദുബൈയിലുണ്ടായ ടൂറിസ്റ്റ് ബസ്സപകടത്തില്‍ മരണപ്പെട്ട ഉപ്പയുടെയും മകന്റേയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് ദുബൈയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചിരുന്നത്.

പിന്നീട് ബന്ധുക്കള്‍ ഏറ്റുവാങ്ങി തലശ്ശേരിയിലേക്ക് കൊണ്ടുവന്നു. ചേറ്റംകുന്നിലെ വീട്ടില്‍ അന്ത്യ ദര്‍ദര്‍ശനത്തിന് കിടത്തിയതോടെ ഒട്ടേറെ പേര്‍ അന്ത്യാജ്ജലി അര്‍പ്പിച്ചു. മത കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് ഖബറടക്കത്തിനായി പള്ളിയിലേക്ക്കൊണ്ടുപോയത്. മസ്‌കറ്റിലു്‌ള മകളെയും കുടുംബത്തെയും സന്ദര്‍ശിച്ച്പെരുന്നാള്‍ ആഘോഷം കൂടിയ ശേഷം തിരികെ ദുബായിലേക്ക് വരുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ടുറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് ദാരുണാന്ത്യത്തിനിരയായത്.

വടക്കുമ്പാട്ടെ മുഹമ്മദിന്റേയും ആസ്യയുടേയും മകനാണ്ഉമ്മര്‍. കഴിഞ്ഞ 30 നാണ് ദുബൈയില്‍ ജോലിയുള്ള മകന്റെ അടുക്കലെത്തിയിരൂന്നത്. പിന്നീട് മകനെയും കൂട്ടി മസ്‌കറ്റിലേക്ക് പോയി. അവിടെ മകള്‍ ലുബ്‌സനയും കുടുംബത്തിനുമൊപ്പം പെരുന്നാള്‍ ആഘോഷിച്ച്തിരികെ വരുന്നതിനിടയിലാണ്അപകടത്തിനിരയായത്. സംഭവത്തില്‍ എട്ട് മലയാളികള്‍ മരിച്ചിരുന്നു.

error: Content is protected !!