ബംഗാള്‍ സമരം; കേരളത്തിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലെ ഡോക്ടര്‍മാരുംപണിമുടക്കുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ഐ.എം.എ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലും തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല. ഏതേസമയം ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല.

error: Content is protected !!