ജലക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ ഇസ്രയല്‍

ന്യൂഡല്‍ഹി: ജലക്ഷാമം പരിഹരിക്കുന്നതില്‍ ഇന്ത്യക്ക് സഹായം ഉറപ്പുനല്‍കി ഇസ്രയല്‍. വരള്‍ച്ച, മരുവല്‍ക്കരണം എന്നിവ തടയാന്‍ സഹായിക്കാമെന്നാണ് ഇസ്രയല്‍ ഇന്ത്യക്ക് നല്‍കിയ വാഗ്‍ദാനം. ജലലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേക മന്ത്രാലയം നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

പുതിയ മന്ത്രാലയം ലക്ഷ്യമിടുന്നത് 2024നുള്ളില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ്. ഇതിന് ഇസ്രയല്‍ സര്‍ക്കാര്‍ സഹായം വളരെ പ്രധാനപ്പെട്ടതാകും.

ഇസ്രയലിലെ 60 ശതമാനം പ്രദേശവും മരുഭൂമിക്ക് സമമാണ്. എന്നാല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇസ്രയല്‍ ജലക്ഷാമം പരിഹരിച്ചിരുന്നു. ലോകത്തിന് തന്നെ മാതൃകയായ ഈ പദ്ധതികളുടെ ഗുണഭോക്താവായി ഇന്ത്യയ്‍ക്കും മാറാനാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഇക്കാര്യം ഇസ്രയല്‍ എംബസിയാണ് സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇസ്രയല്‍ ഏജന്‍സിയാണ് മാസ്‍ഹാവ് ആണ് ഇന്ത്യയെ സഹായിക്കുക.

error: Content is protected !!