കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കോഴിക്കോട്: കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള ബിജെപി നേതാവുമായ വി മുരളീധരനെതിരെ വധഭീഷണി മുഴക്കിയയാള്‍ കസ്റ്റഡിയിൽ. കോഴിക്കോട് സെൻട്രൽ എക്സൈസിലെ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടര്‍ ബാദലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് സ്റ്റേഷനിലേയ്ക്ക് ഫോൺവഴിയായിരുന്നു വധഭീഷണി സന്ദേശം എത്തിയത്.

കസ്റ്റഡിയിലെടുത്ത ബാദലിനെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കുളത്തറ സ്വദേശിയാണ് ഇയാള്‍. ബാദലിന് വധഭീഷണി മുഴക്കാനായി പുതിയ സിം കാര്‍ഡ് എടുത്തു നല്‍കിയ തിരുവനന്തപുരം സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

error: Content is protected !!