നീ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു ; ആ​ദ്യ 50 പേരിൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഖി​ലേ​ന്ത്യാ ഏ​കീ​കൃ​ത (നീ​റ്റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​ളി​ൻ ഖ​ണ്ഡേ​വാ​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. 720ൽ 701 ​മാ​ർ​ക്കാ​ണ് നേ​ടി​യ​ത്. റാ​ങ്ക് പ​ട്ടി​ക​യി​ലെ ആ​ദ്യ 50 പേ​രി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ടു. അ​തു​ൽ മ​നോ​ജ്, ഹൃ​ദ്യ ല​ക്ഷ്മി ബോ​സ്, അ​ശ്വി​ൻ വി.​പി എ​ന്നി​വ​രാ​ണ് ആ​ദ്യ അ​ന്പ​തി​ൽ ഇ​ടം​പി​ടി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ 66.59 ശ​ത​മാ​നം പേ​രും യോ​ഗ്യ​ത നേ​ടി. മേ​യ് അ​ഞ്ചി​നാ​ണ് നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 14,10,755 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 7,97,042 പേ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി.

error: Content is protected !!