ജമ്മു കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഭീകരരില്‍ നിന്നു മൂന്നു തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇതേസമയം, കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ ഭാഗത്ത് ആളപായമുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

error: Content is protected !!