വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാൻ രാഹുൽ ഇന്ന് വയനാട്ടിലെത്തും

വയനാട്: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസം വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ പര്യടനം നടത്തും.

ഇന്ന് ഉച്ചയ്ക്ക് 1.30 ന് രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങും. ഇതിന്ശേഷം കാളികാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട്ട് എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. കളക്ട്രേറ്റിലെ ഫെസിലിറ്റേഷൻ സെൻ്റര്‍ രാഹുൽ സന്ദര്‍ശിക്കും. കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച ഇരിങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയശേഷം രാഹുൽ ഡൽഹിയിലേക്ക് മടങ്ങും.

error: Content is protected !!