ഇരിട്ടിയിൽ രണ്ടു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു.

കണ്ണൂർ ഇരിട്ടിയിൽ രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആനന്ദ് റാഫി (19) എമിൽ സെബാൻ (19) എന്നിവരാണ് മരിച്ചത്. ഇരിട്ടി ചരലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽ പെട്ടത്.


ഉളിക്കൽ സ്വദേശി എമിൽ സെബാൻ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് വിദ്യാർത്ഥിയാണ്. വള്ളിത്തോട് സ്വദേശി ആനന്ദ്റാഫി എൻട്രസ് പരീക്ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

error: Content is protected !!