പിലാത്തറയിൽ വീണ്ടും ബോംബ് സ്ഫോടനം.

പരിയാരം: പിലാത്തറയില്‍ ഉഗ്രസ്‌ഫോടനം, ഇന്നലെ രാത്രി 9.15 നായിരുന്നു നാട്ടിനെ നടുക്കിയ സ്‌ഫോനം ഉണ്ടായത്. കഴിഞ്ഞ മാസം 19 ന് ബോംബാക്രമണം നടന്ന പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്റെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ഏതാണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. കടുത്ത വെടിമരുന്നിന്റെ ഗന്ധവും അനുഭവപ്പെട്ടു. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്. പ്രദേശത്ത് ബോംബ് ശേഖരമുണ്ടെന്ന് ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തും. പിലാത്തറ എയുപി സ്‌കൂളില്‍ റീപോളിങ്ങ് നടന്ന മെയ് 19 ന് രാത്രി നേരത്തെ ആരോ തന്റെ വോട്ട് ചെയ്തതിനാല്‍ സമ്മതിദാനാവകാശം വിനയോഗിക്കാന്‍ പറ്റാതെ വാര്‍ത്തകളില്‍ ഇടംപിടിച്ച കെ.ജെ.ഷാലറ്റ് വോട്ട് ചെയ്യാന്‍ വന്നതുമായി ബന്ധപ്പെട്ട് പോളിങ്ങ് കേന്ദ്രത്തില്‍ സംഘര്‍ഷവും രാത്രി അവരുടെ വീടിന് നേരെ ബോംബാക്രമണവും നടന്നിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിയാരം: പിലാത്തറയില്‍ ഉഗ്രസ്‌ഫോടനം, ഇന്നലെ രാത്രി 9.15 നായിരുന്നു നാട്ടിനെ നടുക്കിയ സ്‌ഫോനം ഉണ്ടായത്. കഴിഞ്ഞ മാസം 19 ന് ബോംബാക്രമണം നടന്ന പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്റെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ഏതാണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. കടുത്ത വെടിമരുന്നിന്റെ ഗന്ധവും അനുഭവപ്പെട്ടു. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്. പ്രദേശത്ത് ബോംബ് ശേഖരമുണ്ടെന്ന് ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തും. പിലാത്തറ എയുപി സ്‌കൂളില്‍ റീപോളിങ്ങ് നടന്ന മെയ് 19 ന് രാത്രി നേരത്തെ ആരോ തന്റെ വോട്ട് ചെയ്തതിനാല്‍ സമ്മതിദാനാവകാശം വിനയോഗിക്കാന്‍ പറ്റാതെ വാര്‍ത്തകളില്‍ ഇടംപിടിച്ച കെ.ജെ.ഷാലറ്റ് വോട്ട് ചെയ്യാന്‍ വന്നതുമായി ബന്ധപ്പെട്ട് പോളിങ്ങ് കേന്ദ്രത്തില്‍ സംഘര്‍ഷവും രാത്രി അവരുടെ വീടിന് നേരെ ബോംബാക്രമണവും നടന്നിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

error: Content is protected !!