പയ്യാമ്പലമടക്കമുള്ള ജില്ലയിലെ എല്ലാ ബീച്ചുകളിലും സന്ദര്‍ശനത്തിന് നിയന്ത്രണം.

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ പയ്യാമ്പലം, ചാല്‍ ബീച്ച്, മുഴപ്പിലങ്ങാട്, ധര്‍മടം ചൂട്ടാട്, മീന്‍കുന്ന് തുടങ്ങിയ ബീച്ചുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. പെട്ടെന്നുണ്ടാവുന്ന കടല്‍ക്ഷോഭവും അതേത്തുടര്‍ന്ന് തിരമാലകള്‍ കരയിലേക്ക് വീശി അടിക്കുന്നതും കണക്കിലെടുത്ത് യാതൊരു കാരണവശാലും ബീച്ചുകളില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡി ടി പിസി അറിയിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു.

error: Content is protected !!