സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വിലയില്‍ വീണ്ടും ഇടിവ്. പെട്രോള്‍ ലിറ്ററിന് പതിനെട്ട് പൈസ കുറഞ്ഞ് 73.44 രൂപയിലും ഡീസൽ ലിറ്ററിന് പതിനേഴ് പൈസ കുറഞ്ഞ് 69.05 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.44 രൂപയും ഡീസൽ ലിറ്ററിന് 69.05 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 72.16 രൂപയും ഡീസലിന് 67.74 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 72.47 രൂപയും ഡീസലിന് 68.05 രൂപയുമാണ് ലിറ്ററിന്‍റെ നിരക്ക്.

അതേസമയം രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 70.18 രൂപയും ഡീസൽ ലിറ്ററിന് 64.17 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് കുറഞ്ഞത്. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 75.88 രൂപയും ഡീസലിന് 67.27 രൂപയുമാണ് വില.

error: Content is protected !!