ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന മക്കളുടെ രക്ഷിതാക്കള്‍ക്ക് സ്വയം തൊഴിലിന് സഹായം; ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം

തീവ്ര ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടി വരുന്ന മാതാവിന് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ഒറ്റത്തവണ ധനസഹായ പദ്ധതിയായ സ്വാശ്രയ യിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷക ബിപിഎല്‍ കുടുംബാംഗം ആയിരിക്കണം. മാനസിക/ശാരീരിക വെല്ലുവിളി 70 ശതമാനമോ അതില്‍ കൂടുതലോ ഉള്ള വ്യക്തിയെയായിരിക്കണം ഇവര്‍ സംരക്ഷിക്കുന്നത്.
വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍ നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പ്പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭ്യമാകാത്ത സ്ത്രീകള്‍, അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വയം തൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം. അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 0497 2712255.

error: Content is protected !!