മോഡി സ്തുതി; എ.പി അബ്ദുള്ളക്കുട്ടിയോട് കെ.പി.സി.സി വിശദീകരണം തേടി

തിരുവനന്തപുരം: മോഡി സ്തുതി നടത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിനുമാണ് നോട്ടീസ്. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോഡിയെ പ്രശംസിച്ച് രംഗത്ത് വന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മോഡി സ്തുതി. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചാണ് മോഡി വന്‍ വിജയം നേടിയതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ ആവിഷ്‌കരിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ഉജ്വല യോജന തുടങ്ങിയ പദ്ധതികളാണ് മോഡിക്ക് വിജയമൊരുക്കിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നേരത്തെ മോഡി സ്തുതിയുടെ പേരില്‍ തന്നെ സി.പി.എമ്മില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടിക്ക് നിയമസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസില്‍ എടുക്കുകയായിരുന്നു.

error: Content is protected !!