കല്ലട ബസ്സിലെ പീഡന ശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി.

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലാ​ണ് ബ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ക​ർ​ശ​ന​മാ​യി നീ​രീ​ക്ഷി​ക്കു​മെ​ന്നും എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടു​കാ​രി യു​വ​തി​യെ​യാ​ണ് ര​ണ്ടാം ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ബ​സ് മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. <br> <br> ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

error: Content is protected !!