ബിനോയ് കോടിയേരിയുടെ മൊബൈല്‍ സ്വിച്ച് ഓഫ്; ഒളിവിലെന്ന് സംശയം. കോടിയേരിയിലെ തറവാട് വീടിലടക്കം പോലീസ് പരിശോധന നടത്തി.

ക​ണ്ണൂ​ർ: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി കോ​ടി​യേ​രി​ക്ക് മും​ബൈ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. കോ​ടി​യേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഈ ​സ​മ​യം ബി​നോ​യി വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ബി​നോ​യി ഒ​ളി​വി​ൽ പോ​യ​താ​യും സൂ​ച​ന​യു​ണ്ട്. ബി​നോ​യി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ബി​നോ​യി​ക്കെ​തി​രേ യു​വ​തി പ​രാ​തി ന​ൽ​കി​യ മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്

ബു​ധ​നാ​ഴ്ച എ​സ്പി ഓ​ഫീ​സി​ലെ​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റു​മാ​യും ഇ​വ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മും​ബൈ പോ​ലീ​സ് കൂ​ടു​ത​ൽ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ബി​നോ​യ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

error: Content is protected !!