കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാനയിറങ്ങി; ആനയെ കണ്ട് ഓടിയ യുവാവിന്റെ ബൈക്ക് തകര്‍ത്തു.

പയ്യാവൂർ: പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലി ശാന്തി നഗറിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. ഇതു വഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പാലുമ്മൽ സുധി ആനയെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമാസക്തമായ ആന ഇയാളുടെ ബൈക്ക് തകർത്തു. അൽപസമയം കഴിഞ്ഞ് മറ്റൊരു ബൈക്കിൽ വന്ന തുണ്ടത്തിൽ കുര്യൻ എന്നാൾ ആനയെ കണ്ട് ബൈക്കിൽനിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു .ഭയന്നോടിയ സുധിയെ കാണാതാവുകയും പിന്നീട് ഇയാൾ വൈകി വീട്ടിലെത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

error: Content is protected !!