കണ്ണൂര്‍ ജില്ലയില്‍ നാളെ (ജൂണ്‍ 13) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരേറ്റ, കരേറ്റ വായനശാല, വട്ടോന്നി ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 13) രാവിലെ എട്ട് മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തലായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 13) രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മായിച്ചാന്‍കുന്ന്, തങ്ങള്‍വയല്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, മന്ന, പാറാട്ട് വയല്‍, ഹാന്‍വീവ് പരിസരം, ചിറക്കല്‍ ചിറ, രാജാസ് ഹൈസ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!