മു​ൻ സ്​​പാ​നി​ഷ്​ താ​രം അന്റോണിയോ റെ​യ്​​സ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ഡ്രി​ഡ്​: മു​ൻ സ്​​പാ​നി​ഷ്​ താ​ര​വും ആ​ഴ്​​സ​ന​ലി​​െൻറ ‘അ​ജ​യ്യ സം​ഘ​ത്തി​ലെ’ അം​ഗ​വു​മാ​യ ജോ​സ്​ അ​േ​ൻ​റാ​ണി​യോ റെ​യ്​​സ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ​െസ​വി​യ്യ​യി​ലെ ഉ​ട്​​റി​യ​യി​ൽ ശ​നി​യാ​ഴ്​​ച രാ​വ​ി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. 35 വ​യ​സ്സാ​യി​രു​ന്നു. സ്​​പെ​യി​നി​ലെ​യും ഇം​ഗ്ല​ണ്ടി​ലെ​യും മു​ൻ​നി​ര ക്ല​ബു​ക​ളു​ടെ താ​ര​മാ​യി​രു​ന്ന റെ​യ്​​സി​​െൻറ അ​പ​ക​ട​മ​ര​ണ​ത്തി​ൽ ഫു​ട്​​ബാ​ൾ ലോ​കം ന​ടു​ങ്ങി.

റെ​യ്​​സി​നൊ​പ്പം സ​ഞ്ച​രി​ച്ച ബ​ന്ധു​വും കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണ ന​ഷ്​​ട​മാ​യി റോ​ഡ​രി​​കി​ലേ​ക്ക്​ ഇ​ടി​ച്ചു​മ​റി​ഞ്ഞ കാ​റി​ന്​ തീ​പി​ടി​ക്കു​ക​യും ചെ​യ്​​തു. റെ​യ്​​സ്​ ക​ളി​ച്ചു​വ​ള​ർ​ന്ന സെ​വി​യ്യ ക്ല​ബാ​ണ്​ ദു​ര​ന്ത​വാ​ർ​ത്ത ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. 11ാം വ​യ​സ്സി​ൽ ജ​ന്മ​നാ​ട്ടി​ലെ ക്ല​ബ്​ കൂ​ടി​യാ​യ സെ​വി​യ്യ​യു​ടെ യൂ​ത്ത്​ അ​ക്കാ​ദ​മി​യി​ലെ​ത്തി​യ റെ​യ്​​സ്​ 1999ലാ​ണ്​ സീ​നി​യ​ർ ക്ല​ബി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്​ 2004ൽ ​ആ​ഴ്​​സ​ന​ലി​ലെ​ത്തി​യ​തോ​ടെ ലോ​ക ഫു​ട്​​ബാ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി മാ​റി. മൂ​ന്ന്​ സീ​സ​ണി​ൽ ആ​ഴ്​​സ​ന​ലി​ൽ ബൂ​ട്ട​ണി​ഞ്ഞ താ​രം തി​യ​റി ഒ​ൻ​റി, സോ​ൾ കാം​ബ​ൽ, ഡെ​ന്നി​സ്​ ബെ​ർ​കാം​പ്, ആ​ഷ്​​ലി കോ​ൾ, ജെ​ൻ​സ്​ ലെ​ഹ്​​മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ 2003-04 സീ​സ​ണി​ലെ അ​ജ​യ്യ സം​ഘ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. സീ​സ​ണി​ൽ ആ​ഴ്​​സ​ന​ൽ പ്രീ​മി​യ​ർ​ ലീ​ഗ്​ കി​രീ​ട​മ​ണി​ഞ്ഞ​പ്പോ​ൾ, റെ​യ്​​സ്​ ഇം​ഗ്ലീ​ഷ്​ ചാ​മ്പ്യ​ൻ​ടീ​മം​ഗ​മാ​വു​ന്ന ആ​ദ്യ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ള​റാ​യി. പി​ന്നീ​ട്, 2007ൽ ​അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ലും ഇ​ട​ക്കാ​ല​ത്ത്​ റ​യ​ലി​ലും ക​ളി​ച്ചു.

2012ൽ ​സെ​വി​യ്യ​യി​ൽ തി​രി​ച്ചെ​ത്തി​യ റെ​യ്​​സ്, നി​ല​വി​ൽ സെ​ഗു​ൻ​ഡ ഡി​വി​ഷ​ൻ ക്ല​ബാ​യ എ​ക്​​സ്​​ട്രി​മ​ഡു​റ​യു​ടെ താ​ര​മാ​ണ്. സ്​​പാ​നി​ഷ്​ യൂ​ത്ത്​ ടീ​മു​ക​ളി​ൽ ക​ളി​ച്ച്​ തു​ട​ങ്ങി​യ റെ​യ്​​സ്, 2003 മു​ത​ൽ 2006 വ​രെ സീ​നി​യ​ർ ടീ​മി​ൽ 21മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞു. 2006 ലോ​ക​ക​പ്പ്​ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. പ്രീ​മി​യ​ർ​ലീ​ഗ്, എ​ഫ്.​എ ക​പ്പ്​ (ആ​ഴ്​​സ​ന​ൽ), ലാ ​ലി​ഗ (റ​യ​ൽ മ​ഡ്രി​ഡ്), യൂ​റോ​പ ലീ​ഗ്, സൂ​പ്പ​ർ​ക​പ്പ്​ (അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്) കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ്​ 35ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങു​ന്ന​ത്​. 2017 ജൂ​ണി​ലാ​യി​രു​ന്നു സ്​​പാ​നി​ഷ്​ മോ​ഡ​ലാ​യ നോ​ലി​യ ലോ​പ​സു​മാ​യു​ള്ള വി​വാ​ഹം. ര​ണ്ട്​ മ​ക്ക​ളു​ണ്ട്. പ്രി​യ​താ​ര​ത്തി​​െൻറ മ​ര​ണ​ത്തി​ൽ പ്ര​മു​ഖ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ, ക്ല​ബു​ക​ൾ, യു​വേ​ഫ-​ഫി​ഫ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

error: Content is protected !!