ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. നാല് മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് ഇത്. കുടുതൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്.

error: Content is protected !!