മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സി പി എം പ്രവർത്തകൻ മരിച്ചു

ഇടുക്കി: മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. ഉടുമ്പൻചോല മേട്ടയിൽ സെൽവരാജാണ് മരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിവസം കോൺഗ്രസ് നടത്തിയ സന്തോഷപ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സെൽവരാജിന് പരിക്കേറ്റത്.
മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

error: Content is protected !!